സൗദി ജനസംഖ്യ 3.22 കോടി; 42 ശതമാനം പ്രവാസികള്‍



മനാമ > സൗദി അറേബ്യയിലെ ജനസംഖ്യ 3.22 കോടിയി വര്‍ധിച്ചു. ജനസംഖ്യയില്‍ 42 ശതമാനത്തിനടുത്ത് വിദേശ പൗരന്മാരാണ്. 63 ശതമാനം സൗദികളും 30 വയസ്സിന് താഴെയുള്ളവരാണെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2022 ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യ 32,175,224 ആണ്. ഇതില്‍ സൗദികള്‍ 1.88 കോടിയും (58.4%), വിദേശികള്‍ 1.34  കോടിയുമാണ്. മൊത്തം ജനസംഖ്യയുടെ ശരാശരി പ്രായം 29 ആണ്. ഇത് 12 വര്‍ഷത്തിനിടെ ആദ്യമായാണ്. ജനസംഖ്യയില്‍ പുരുഷന്മാര്‍ 1.97 കോടിയും സ്ത്രീകള്‍ 1.25 കോടിയുമാണ്. രാജ്യത്തിന്റെ ജനസംഖ്യയില്‍ 39 ശതമാനം മാത്രമാണ് സ്ത്രീകള്‍. 2010 ലാണ് രാജ്യത്ത് അവസാനമായി സെന്‍സ് നടന്നത്. അന്ന് 2.76 കോടിയായിരുന്നു സൗദി ജനസംഖ്യ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും കൃത്യവുമായ സെന്‍സസ് ആണ് 2022ല്‍ നടന്നതെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം പറഞ്ഞു. Read on deshabhimani.com

Related News