സൗദി ദേശീയ ദിനാഘോഷം : സഫ മക്കയിൽ അറേബ്യൻ പാട്ടുത്സവം

സഫ മക്കയിൽ ഹാളിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഡോക്ടർമാരും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിക്കുന്നു.


റിയാദ്> സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കൽ സെന്റർ "അറേബ്യൻ  പാട്ടുത്സവം" സംഘടിപ്പിച്ചു.  പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അൽ അമ്രി,മിസ്ഫർ അൽ ഖഹ്താനി  എന്നിവർ നേതൃത്വം നക്കുന്ന "വതർ നജദ്" ബാൻഡാണ് സഫ മക്കക്ക് വേണ്ടി മേള  അവതരിപ്പിച്ചത്. സഫ മക്ക റിക്രിയേഷൻ ക്ലബ്ബിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. കലാകാരന്മാരുടെ പൗരാണിക നിലമാണ് സൗദി അറേബ്യ,ചൊൽകൊണ്ട പല അറബ് കവിതകളുടെയും പാട്ടുകളുടെയും  ഉറവിടം സൗദി അറേബ്യയാണ്. 92 മത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ കലാകാരന്മരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും അവസരങ്ങളും ഇന്ന് സൗദി സർക്കാർ നൽകുന്നുണ്ടെന്നത് അഭിമാനകരമാണ്. മറ്റെന്തിനോടുമൊപ്പം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് കലയും അത് കൊണ്ടാണ് ദേശീയ ദിനത്തിൽ അറേബ്യൻ പാട്ടുത്സവം സംഘടിപ്പിച്ചതെന്ന് ക്ലിനിക് അഡ്മിൻ മാനേജർ ഫഹദ് അൽ ഉനൈസി പറഞ്ഞു. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള പരിവർത്തന പദ്ധതികൾ ലോകശ്രദ്ധ സൗദിയിലേക്ക് തിരിച്ചെന്നും നിയോം, ദി ലൈൻ ഉൾപ്പടെയുള്ള  കിരീടാവകാശിയുടെ  പദ്ധതികൾ  അത്ഭുതകരമായ  മാറ്റത്തിനാണ് സൗദി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതെന്നും  ആശംസ പ്രസംഗത്തിൽ ഷാജി അരിപ്ര പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി. ഖാലിദ് അൽ ഉനൈസി, മറം അൽ ഷറാനി, ഹെല അൽ അസിനാൻ, യാസർ അൽ ഖഹ്താനി, ഫവാസ് അൽ ഹറബി, ബാഷർ അൽ ഒത്തൈബി, ഹനാൻ അൽ ദോസരി, നൂറ അൽ ഹുസിനാൻ, അഹദ് അൽ ദോസരി, അബ്ദുള്ള അൽ നഹ്ദി, മെഡിക്കൽ ഡയറക്ടർ ഡോ: ബാലകൃഷ്‌ണൻ, ഡോ.സെബാസ്റ്റ്യൻ, ഡോ.തമ്പാൻ, ഡോ.അനിൽ കുമാർ, ഡോ.ഷാജി എന്നിവർ ചടങ്ങിന് നേത്രത്വം നൽകി.     Read on deshabhimani.com

Related News