അറബ് ലീഗ് ഉച്ചകോടിയിലേക്ക് അസദിനെ ക്ഷണിച്ച് സൗദി



മനാമ> ജിദ്ദയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം. ജോർദാനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ക്ഷണക്കത്ത് കൈമാറി.മെയ് 19ന് ജിദ്ദയിലാണ് 32-ാമത് അറബ് ലീഗ് കൗൺസിൽ ഉച്ചകോടി. രണ്ട് ദിവസംമുമ്പ്‌ സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുത്തതിനു പിന്നാലെ സിറിയയിലെ സൗദി എംബസി വീണ്ടും തുറക്കുമെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അറബ് ലീഗ് ഉച്ചകോടി  അറബ് ജനതയുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവർത്തനം വർധിപ്പിക്കുമെന്ന് സൗദി രാജാവിന്റെ ക്ഷണത്തിന് പ്രതികരണമായി അസദ് അറിയിച്ചു. അയൽരാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം, മേഖലയിലുടനീളമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയുൾപ്പെടെ സിറിയൻ ആഭ്യന്തരയുദ്ധം ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്ന കാര്യം അറബ് ലീഗ് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സിറിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് 2011ലാണ് സിറിയയെ അറബ് ലീഗിൽനിന്ന് സസ്‌പെൻഡ് ചെയ്തത്‌. Read on deshabhimani.com

Related News