പ്രവാസി ലെവി; സൗദിയില്‍ 15 ലക്ഷംപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു



മനാമ> പ്രവാസി ലെവിയെ തുടര്‍ന്ന് മൂന്നര വര്‍ഷത്തിനിടെ 15 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 മൂന്നാം പാദാവസാനം വരെയാണ് ഇത്രയും പേര്‍ തൊഴില്‍ വിപണിയില്‍നിന്ന് പുറത്തുപോയത്. 2018ലാണ് വിദേശ തൊഴിലാളികള്‍ക്കുമേല്‍ ലെവി ചുമത്തിയത്. 2018ല്‍ 400 റിയാലായിരുന്നു ലെവി. 2019ല്‍ 600ആയും 2020 മുതല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. ഇതാണ് വന്‍ തോതില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാക്കിയത്. സര്‍ക്കാര്‍ കണക്കില്‍ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനത്തിന് തൊഴില്‍ നഷ്ടമായി. സൗദികളെ കൂടുതലായി ജോലിക്കുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ 2017 ജൂലൈ ഒന്നു മുതലാണ് ലെവി ഏര്‍പ്പെടുത്തിയത്.   Read on deshabhimani.com

Related News