സൗദിയിൽ മാർച്ച് 11 പതാക ദിനം



റിയാദ് > എല്ലാ വർഷവും മാർച്ച് 11 പതാക   ദിനമായി ആചരിക്കുവാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്  ഉത്തരവായി. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി ഈ പതാക സൗദി ഭരണകൂടം നടത്തിയ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പ്രചാരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. 1937 മാർച്ച് 11 അബ്ദുൽ അസീസ് രാജാവ്  പതാകയെ അംഗീകരിച്ച ദിവസമാണ്.  ആ നിലയ്ക്കാണ് എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി  ആചരിക്കാൻ സൗദി ഭരണാധികാരി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.     -- Read on deshabhimani.com

Related News