സൗദിയില്‍ 154 പേര്‍ക്കു കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചു; ആകെ എണ്ണം 1453 ആയി



ദമാം>സൗദിയില്‍ 154 പേര്‍ക്കു കൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1453 ആയി. .ഇന്നു രോഗം ബാധിച്ചവരില്‍ 1രോഗം ബാധിച്ചവരില്‍ 16 പേര്‍ യാത്ര ചെയ്തവരാണ്. രോഗം ബാധിച്ച 138 പേര്‍മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇന്നു രോഗം ബാധിച്ചവര്‍ ഇങ്ങിനെയാണ്. മക്ക 40, ദമ്മാം 34, റിയാദ് 22 മദീന,22 ജിദ്ദ 9, ഹുഫൂഫ് 6, അല്‍ഖോബാര്‍ 6,,ഖതീഫ് 5, തബൂക് 2, ബുറൈദ ഖമീസ് മുഷൈത് ദഹ്‌റാന്‍ സാംത, അല്‍ദവാദ്മി, തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോന്നു വീതം. രോഗികളില്‍ 22 പേര്‍ തീവ്ര പരിചരണ വിഭഗാത്തില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്നു 49 പേര്‍ക്കു രോഗം സുഖപ്പട്ടു. ഇതോടെ 115 പേര്‍ സുഖം പ്രാപിച്ചു. സൗദിയിലെ പ്രവിശ്യകൾമാറി യാത്ര ചെയ്യുന്നതിന് നിരോധനം വന്നതിനെതുടർന്ന് അടിയന്തിര സാഹചര്യങ്ങളിൽ യാത്രചെയ്യുന്നതിന് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമെന്ന് പൊതുസുരക്ഷ സേന വിഭാഗം അറിയിച്ചു. പ്രവിശ്യകൾക്കിടയിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡയരക്ടർ ജനറലിന്റെ ഓഫിസ് കേന്ദികരിച്ച് പ്രത്യേക സമിതി രൂപികരിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ വിവരം, യാത്രവിവരം, യാത്ര ഉദ്ദേശം എന്നിവ ഇമെയിൽ മുഖേനെ അയച്ച് അനുമതിപത്രം കരസ്ഥമാക്കിയാൽ യാത്രചെയ്യാൻ കഴിയും കോവിഡ് 19 വൈറസ് ബാധ നിരീക്ഷണത്തിലായിരുന്ന 900 പേര്‍ രോഗമില്ലന്ന് തെളിഞ്ഞതോടെ പുറത്തിറങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ 14 ദിവസം ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ്  കോറന്റയിൻ പ്രകാരം പാര്‍പിച്ചിരുന്നത്. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി റിയാദ് ഹെല്‍ത് ഡയറക്ടറേറ്റ് അറിയിച്ചു.   Read on deshabhimani.com

Related News