സ്വദേശിവൽക്കരണം ശക്തമാക്കുന്ന നടപടികളുമായി സൗദി



സൗദി> സ്വദേശിവൽക്കരണം ശക്തമാക്കുന്ന നടപടികളുമായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം മുന്നോട്ട്. സെക്രട്ടേറിയൽ, വിവർത്തനം, സ്റ്റോക്ക് കീപ്പർ, ഡാറ്റാ എൻട്രി എന്നിങ്ങനെ വിവിധ മേഖലകളിൽ സൗദി സ്വദേശികളെ മാത്രം നിയമിക്കണമെന്ന  മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റ തീരുമാനം ഞായറാഴ്‌ച മുതൽ നടപ്പിലാക്കും.   സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഈ മേഖലകളിലെ ജോലി സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന  തീരുമാനം കഴിഞ്ഞ ഒക്ടോബറിൽ മന്ത്രാലയം  പുറപ്പെടുവിപ്പിച്ചിരുന്നു. വിവർത്തകർക്കും സ്റ്റോക്ക്  കീപ്പിങ്  തൊഴിലാളികൾക്കും ദേശസാൽക്കരണ ശതമാനം കണക്കാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വേതന പരിധി 5,000 റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പുരുഷ- സ്ത്രീ വിഭാഗങ്ങളിലെ പൗരന്മാർക്ക് ഉചിതമായതും പ്രചോദനമേകുന്നതുമായ  തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ തീരുമാനപ്രകാരം  സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ മലയാളികളടക്കമുള്ള  നിരവധി പ്രവാസികൾക്ക് തൊഴിലുകൾ നഷ്ടപ്പെടും. Read on deshabhimani.com

Related News