ഐക്യരാഷ്ട്രസഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻ ഓഫീസിന് സൗദി അറേബ്യ ഒരു മില്യൺ ഡോളർ സംഭാവന നൽകി



റിയാദ് > സൗദി അറേബ്യ, യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷന് ഓഫീസിന്റെ പ്രവർത്തന പദ്ധതിക്കും പ്രവർത്തനങ്ങൾക്കും പ്രോഗ്രാമുകൾക്കുമായി ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകി. ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ-വാസിൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദ അലയൻസ് ഓഫ് സിവിലൈസേഷന്റെ ആസ്ഥാനത്ത്  അലയൻസ് ഓഫ് സിവിലൈസേഷന്റെ ഉന്നത പ്രതിനിധി മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസിന് തുകയുടെ ചെക്ക് കഴിഞ്ഞ ദിവസം കൈമാറി. സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ സ്ഥാപിക്കാനും ആശയവിനിമയത്തിന്റെ പാലങ്ങൾ പണിയാനും സമാധാനം പ്രചരിപ്പിക്കാനും ലോകത്തിന് അത്യന്താപേക്ഷിതമായ ഒരു കാലഘട്ടത്തിൽ അലയൻസ് ഓഫ് സിവിലൈസേഷന്റെ ഓഫീസ് വഹിക്കുന്ന സുപ്രധാന പങ്കിനും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രചരിപ്പിക്കുന്നതിലും ബഹുമുഖ നയതന്ത്രത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിലും സൗദി അറേബ്യയുടെ അഭിനന്ദനം അൽ-വാസിൽ എടുത്തു പറഞ്ഞു   വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും നിരാകരണവും, പ്രത്യേകിച്ച് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്രമായ നവോത്ഥാനത്തിന്റെയും പ്രധാന സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെയും  വെളിച്ചത്തിൽ സമാധാനത്തിനും സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾക്കും അടിത്തറ പാകുന്നതിൽ സൗദി അറേബ്യ വഹിച്ച മഹത്തായ പങ്കിനെ അലയൻസ് ഓഫ് സിവിലൈസേഷന്റെ ഉന്നത പ്രതിനിധി പ്രശംസിച്ചു.  എല്ലാ മതങ്ങളോടും സംസ്‌കാരങ്ങളോടും ബഹുമാനം നിലനിർത്തി  സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.   അലയൻസ് ഓഫ് സിവിലൈസേഷൻ ഓഫീസിന്  സൗദി അറേബ്യ കഴിഞ്ഞ ദിവസം  നൽകിയ  സാമ്പത്തിക സഹായം  ഐക്യരാഷ്ട്ര സഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻ ഓഫീസിന്റെ  പ്രവർത്തന പദ്ധതി, പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനായി സൗദി അറേബ്യ വാഗ്ദാനം ചെയ്ത 3 മില്യൺ ഡോളറിന്റെ മൂന്നാമത്തെ ഗഡുവാണ്.   Read on deshabhimani.com

Related News