സൗദിയിലെ ജനസംഖ്യയുടെ 66% ജനങ്ങളും താമസിക്കുന്നത് 3 പ്രദേശങ്ങളിലെന്ന് റിപ്പോര്‍ട്ട്.



റിയാദ്> സൗദിയിലെ  ജനസംഖ്യയുടെ 66% ജനങ്ങളും താമസിക്കുന്നത്  3 പ്രദേശങ്ങളിലാണ്  എന്നും ഈ പ്രദേശങ്ങളില്‍  പുരുഷന്മാരുടെ നിരക്കുകള്‍  സ്ത്രീകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് എന്നും  പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് ആന്‍ഡ് പോള്‍സ് കമ്പനി പുറത്തിറക്കിയ   രാജ്യത്തെ ജനസംഖ്യാ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കിംഗ്ഡം സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറപ്പെടുവിച്ച ജനസംഖ്യാ വിതരണത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു  2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ജനസംഖ്യയിലെ (84.4%) വര്‍ദ്ധനവുണ്ടായതായി  സൂചിപ്പിക്കുന്നു.   2019 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ ജനസംഖ്യയുടെ (66.76%) മൂന്ന് പ്രദേശങ്ങളില്‍ മാത്രമാണ് താമസിക്കുന്നത്: റിയാദ്, മക്ക അല്‍ മുഖറമ, കിഴക്കന്‍ പ്രവിശ്യ. ഇതിനര്‍ത്ഥം അടിസ്ഥാന സൗകര്യങ്ങള്‍, സംയോജിത സേവനങ്ങള്‍, തൊഴിലവസരങ്ങള്‍, വിനോദം എന്നിവ കാരണം ഈ പ്രദേശങ്ങള്‍ പാര്‍പ്പിടത്തിനും താമസത്തിനും ഏറ്റവും ആകര്‍ഷകമാണ് എന്നതാണ്.   റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ലെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് അല്‍-ബാഹയുടെ പ്രദേശങ്ങളും വടക്കന്‍ അതിര്‍ത്തികളുമാണ് രാജ്യത്തിന്റെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങള്‍. അവരുടെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ കണക്കനുസരിച്ചു  യഥാക്രമം (1.45%), (1.12%) എന്നിവയില്‍ കവിഞ്ഞിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   19 വയസ്സ് കവിയാത്ത യുവാക്കളില്‍ നിന്നുള്ള പുരുഷന്മാരുടെ എണ്ണവും സ്ത്രീകളുടെ എണ്ണവും തമ്മില്‍ വലിയ ചേര്‍ച്ചക്കു   സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യം വഹിച്ചു. മറുവശത്ത്, 35 മുതല്‍ 39 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വ്യക്തമായ അന്തരമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗത്തില്‍ സ്ത്രീകളുടെ (40.63%) അപേക്ഷിച്ച് പുരുഷന്മാരുടെ ശതമാനം (59.37%) ആയി വര്‍ദ്ധിച്ചു. എന്നാല്‍  വലിയ പ്രായത്തിലുള്ള (65 മുതല്‍ 80 വയസ്സ് വരെ) പുരുഷന്മാരും സ്ത്രീകളും തമ്മില്‍ കണക്കില്‍ വലിയ സാമ്യം  ഉണ്ടെന്ന്  റിപ്പോര്‍ട്ട് കണ്ടെത്തി. (ജനനം മുതല്‍ 9 വയസ്സ് വരെ) പ്രായ വിഭാഗവുമായി (40.68%) താരതമ്യപ്പെടുത്തുമ്പോള്‍ പ്രായ വിഭാഗത്തിന്റെ (15 മുതല്‍ 19 വയസ്സ് വരെ) എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.  2020 ല്‍ രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയിലധികം ജനനങ്ങളും റിയാദ് മേഖലയില്‍ ആണ് ജനിച്ചത് എന്ന്  റിപ്പാര്‍ട്ട് വ്യക്തമാക്കുന്നു. 54% നിരക്കില്‍ 232 ആയിരത്തിലധികം ജനങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ബാക്കി ശതമാനം കിംഗ്ഡത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുമ്പോള്‍, 11% ജനന നിരക്കോടെ മക്ക മേഖല  രണ്ടാം സ്ഥാനത്തും    9% നിരക്കോടെ  കിഴക്കന്‍ മേഖല മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.   4,053 നവജാത ശിശുക്കള്‍ എന്ന കണക്കില്‍ വടക്കന്‍ അതിര്‍ത്തി പ്രദേശത്താണ് ഏറ്റവും കുറഞ്ഞ ജനനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.    റിയാദ് മേഖലയില്‍, പെണ്‍കുട്ടികളേക്കാള്‍  7,000-ത്തിലധികം ആണ്‍ കുട്ടികളുടെ ജനനങ്ങളുടെ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍  ആണ്‍-പെണ്‍ ജനനങ്ങളുടെ എണ്ണം തമ്മിലുള്ള വലിയ യോജിപ്പ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രകടമാണ്.  ഒരു സന്ദര്‍ഭത്തില്‍  നജ്റാന്‍ മേഖലയില്‍ ഇരുലിംഗക്കാരുടെയും ജനനസംഖ്യ ഏതാണ്ട് തുല്യമായിരുന്നു. ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ പുരുഷജനനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിയാദിലെ വിവിധ  പ്രദേശങ്ങളില്‍ ഇത് പ്രതിനിധീകരിക്കുന്നു, അതില്‍ ഏറ്റവും കൂടുതല്‍ പുരുഷ ജനനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 119 ആയിരത്തിലധികം വരും, തുടര്‍ന്ന് മക്ക അല്‍ മുഖറമ, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ആണ് ഉള്ളത്.  അതേസമയം, അല്‍-ബാഹയിലെയും വടക്കന്‍ അതിര്‍ത്തികളിലെയും ഏറ്റവും കുറഞ്ഞ ശതമാനം പുരുഷന്മാരാണ് ജനിച്ചത്. സ്ത്രീ ജനനങ്ങളുടെ എണ്ണം 2138 ല്‍ എത്തിയ അല്‍-ബാഹ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കില്‍ സ്ത്രീകളുടെ ജനനം എണ്ണത്തില്‍ കുറവാണ് കാണിക്കുന്നത്.  അതുപോലെ 2000 പെണ്‍ജനനങ്ങള്‍ കവിയാത്ത ഏറ്റവും കുറഞ്ഞ പെണ്‍ജനനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്  വടക്കന്‍ അതിര്‍ത്തി പ്രദേശത്താണ് . എണ്ണത്തില്‍ റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചത്, 113 ആയിരം കവിഞ്ഞു, തൊട്ടുപിന്നാലെ മക്ക അല്‍ മുഖറമയും കിഴക്കന്‍ പ്രവിശ്യയും റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചു. രാജ്യത്തിലെ വിവാഹത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്, 2020-ല്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 123,867 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. റിയാദ് പ്രദേശം രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളും വിവാഹങ്ങളുടെ എണ്ണവും കൈവരിച്ചതായി റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു, 100,000-ത്തിലധികം വിവാഹങ്ങള്‍, ഇത് രാജ്യത്തെ എല്ലാ വിവാഹങ്ങളുടെയും 82% വരും. മറ്റു മേഖലകളിലെ  18% ശതമാനത്തില്‍  , 6062 വിവാഹങ്ങളുമായി മക്ക അല്‍-മുക്കറമ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തും 4381 വിവാഹങ്ങളുമായി കിഴക്കന്‍ മേഖല തൊട്ടടുത്തും എത്തി. ഹായില്‍, അല്‍-ബാഹ പ്രദേശങ്ങളില്‍ ആണ്  ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്, ഹായില്‍ 586 വിവാഹങ്ങളും  അല്‍-ബാഹ  495 വിവാഹങ്ങളും മാത്രം ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.     Read on deshabhimani.com

Related News