റിയാദ് എയര്‍ ; സൗദിയുടെ പുതിയ എയര്‍ലൈന്‍



മനാമ>  റിയാദ് എയര്‍ എന്ന പേരില്‍ സൗദി അറേബ്യ പുതിയ എയര്‍ലൈന്‍ ആരംഭിക്കുന്നു. ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് വന്‍കരകളെ ബന്ധിപ്പിക്കുന്ന എയര്‍ലൈന്‍സ് 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തും. ഞായറാഴ്ച സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ വിമാന കമ്പനി പ്രഖ്യാപിച്ചത്. 60,000 കോടി ഡോളര്‍ ആസ്ഥിയുളള സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ് എയര്‍ലൈന്‍ ആരംഭിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും എണ്ണയില്‍ നിന്ന് സ്വയം മുക്തി നേടാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ പ്രധാന ചാലകമാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. പുതിയ എയര്‍ലൈന്‍ സൗദിയുടെ എണ്ണ ഇതര ജിഡിപി വളര്‍ച്ചയിലേക്ക് 2,000 കോടി ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന വ്യോമയാന ഗതഗത മേഖലയില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എയര്‍ലൈന്‍ പ്രഖ്യാപനം. പ്രാദേശിക ഭീമന്‍മാരായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവയുമായാണ് റിയാദ് എയര്‍ലൈന്‍ മത്സരിക്കേണ്ടിവരിക. സൗദിയുടെ ദേശീയ വിമാനകമ്പനിയായ സൗദിയക്കും പുതിയ എര്‍ലൈന്‍നുമായി എയര്‍ബസില്‍നിന്നും 40 എ350 ജെറ്റുകള്‍ വാങ്ങുന്നതുമായി കഴിഞ്ഞ ഒക്‌ടോബറില്‍ സൗദി ചര്‍ച്ചനടത്തിയിരുന്നു. കൂടാതെ, രാജ്യത്തിന്റെ ഗതാഗത വിപുലീകരണത്തിനായി ബോയിങുമായും ചര്‍ച്ച നടത്തുന്നുണ്ട്. റിയാദ് എയര്‍ സിഇഒ ആയി ടോണി ഡഗ്ലസിനെ നിയമിച്ചു.   Read on deshabhimani.com

Related News