സൗദി തൊഴിൽ വിസയ്‌ക്ക് വിരലടയാളം നിർബന്ധം



മനാമ> സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി. തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. അപേക്ഷകൻ വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തിയ ശേഷമാണ് വിസ നടപടികൾക്ക് തുടക്കമാവുക. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുള്ളത്. കുടുംബ സന്ദർശക വിസകൾ ഈ മാസം ആദ്യം മുതൽ വിഎഫ്എസ് വഴിയാക്കിയിരുന്നു. Read on deshabhimani.com

Related News