സൗദിയിൽ 6 മുതൽ 11 വയസ്സിനിടയിലുള്ള കുട്ടികൾക്കു മോഡേണ വാക്‌സിൻ നൽകാൻ അം​ഗീകാരം

www.facebook.com/unicef


റിയാദ് >  സൗദിയിൽ 6 മുതൽ 11 വരെ വയസ് പ്രായമുള്ള കുട്ടികൾക്കുള്ള മോഡേണ കോവിഡ്-19 വാക്‌സിൻ നൽകാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഇതുവരെ കുട്ടികൾക്ക് ഫൈസർ വാക്‌സിനായിരുന്നു നൽകിയിരുന്നത്. ഏപ്രിൽ 6ന് പാസാക്കിയ ഈ പുതിയ നിയമത്തിലൂടെ വാക്‌സിനേഷന് അർഹതയുള്ളവരുടെ എണ്ണം വർധിപ്പിക്കും. കുടുംബങ്ങൾക്കുള്ളിൽ കൊറോണ വൈറസ് പകരുന്നത് കുറയ്‌ക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇത് കോവിഡ് പാൻഡെമിക്കിനെതിരെ കൂടുതൽ ആളുകൾക്ക് സംരക്ഷണം ഉറപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് മോഡേണ വാക്‌സിൻ ഉപയോഗിക്കാൻ സൗദി അധികൃതർ കഴിഞ്ഞ ജൂലൈയിൽ അംഗീകാരം നൽകിയിരുന്നു.  കുട്ടികൾക്ക് കൂടി മെഡോണാ വാക്‌സിൻ നൽകാൻ  സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്വീകരിച്ച ഏറ്റവും പുതിയ നടപടി കൂടുതൽ സുരാക്ഷാ ഫലം നൽകുമെന്ന് കരുതുന്നു. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയ്‌ക്കുന്നതിൽ ഇത് സഹായകമാകും എന്നും വിലയിരുത്തപ്പെടുന്നു.  Read on deshabhimani.com

Related News