സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിതരെ സഹായിക്കാൻ സൗദിയിൽ ജനകീയ കാമ്പെയ്‌ൻ: സംഭാവന മണിക്കൂറുകൾ കൊണ്ട് 17 ദശലക്ഷം റിയാൽ



റിയാദ് > സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിതരെ സഹായിക്കുന്നതിന്‌ സൗദിയിൽ ആരംഭിച്ച  ജനകീയ കാമ്പെയ്‌ൻ വഴിയുള്ള സംഭാവന 17 ദശലക്ഷം റിയാൽ കവിഞ്ഞു. #സാഹിം_പ്ലാറ്റ്ഫോം വഴി  കാമ്പെയ്‌ൻ ഔദ്യോഗികമായി ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം പുറത്തുവിട്ട കണക്കാണിത്.    സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ  എന്നിവരുടെ നിർദ്ദേശമനുസരിച്ചാണ്‌ റിയാദിലെ  കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ "സാഹിം" പ്ലാറ്റ്‌ഫോമിലൂടെ ജനകീയ കാമ്പയിൻ ആരംഭിച്ചത്.    “സാഹിം ” ആപ്ലിക്കേഷൻ വഴിയോ കാമ്പെയ്‌നിനായുള്ള ഏകീകൃത ബാങ്ക് അക്കൗണ്ട് വഴിയോ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിലെ ഒന്നിലധികം സംഭാവന ചാനലുകൾ വഴിയോ സംഭാവനകൾ ശേഖരിക്കും. ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, ഭക്ഷണം, ലോജിസ്റ്റിക്കൽ സഹായം എന്നിവ എത്തിക്കുന്നതിനായി വരും മണിക്കൂറുകളിൽ ഒരു എയർ ബ്രിഡ്ജ്, രക്ഷാപ്രവർത്തകർ, റാപ്പിഡ് ഇന്റർവെൻഷൻ ടീമുകൾ, എമർജൻസി മെഡിക്കൽ ടീമുകൾ എന്നിവ ഇരു രാജ്യങ്ങളിലേക്കും പോകും.    സംഭാവന നൽകാൻ  എല്ലാവരോടും റോയൽ കോർട്ടിലെ ഉപദേശകനും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ അംഗവും ഫത്വകൾ നൽകുന്നതിനുള്ള സ്ഥിരം സമിതി അംഗവുമായ ഷെയ്ഖ് ഡോ. സാദ് ബിൻ നാസർ അൽ-ശത്രി ആഹ്വാനം ചെയ്തു,     വരുന്ന വെള്ളിയാഴ്ച ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള ജനകീയ കാമ്പയിനിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനം നൽകി സംസാരിക്കാൻ ഇസ്ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലു-ഷൈഖ്  സർക്കുലർ പുറപ്പെടുവിച്ചു,   സൗദി  ഗ്രാൻഡ് മുഫ്തിയും, കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് ചെയർമാനും, സ്‌കോളർലി റിസർച്ചിനും ഇഫ്തയ്ക്കും വേണ്ടിയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ആലു -ഷൈഖും ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ജനകീയ കാമ്പയിനിൽ സഹകരിക്കുവാൻ ആഹ്വാനം ചെയ്തു.   സഹായത്തിനുള്ള പരിശ്രമത്തെ  മക്ക ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് പ്രശംസിച്ചു.  Read on deshabhimani.com

Related News