സമീക്ഷ യുകെ നാഷ്‌ണൽ ബാഡ്‌മിന്റൺ ടൂർണമെന്റ് ​ഗ്രാന്റ് ഫിനാലെ 25ന് മാഞ്ചസ്‌റ്ററിൽ



ലണ്ടൻ> സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്‌‌മിന്റൺ ടൂർണമെന്റിന്റെ ഗ്രാന്റ് ഫിനാലെ ശനിയാഴ്‌‌ച മാഞ്ചസ്‌‌റ്ററിൽ നടക്കും. മാഞ്ചസ്‌റ്റർ സെ. പോൾസ് കാത്തലിക് ഹൈസ്‌കൂളിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ സമീക്ഷ യുകെ  മാഞ്ചസ്‌റ്റ‌ർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൂർത്തിയായതായി  ഭാരവാഹികൾ അറിയിച്ചു. മത്സര വേദിയുടെ വിലാസം: Fir bank road , Newall Green, Whythenshave, Manchester, M23 2YS. 37 ദിവസം കൊണ്ട് 12 റീജിയണലുകളിലായി 210 ടീമുകൾ മത്സരിച്ചതിൽ നിന്നും വിജയികളായ 32 ടീമുകളാണ് ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കുന്നത്. ഫൈനലിൽ വിജയികൾക്ക് യഥാക്രമം 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയും (ഒന്നാം സ്ഥാനം), 501 പൗണ്ടും ട്രോഫിയും (രണ്ടാം സ്ഥാനം), 251 പൗണ്ടും ട്രോഫിയും (മൂന്നാം സ്ഥാനം), 101 പൗണ്ടും ട്രോഫിയും (നാലാം സ്ഥാനം) സമ്മാനം ലഭിക്കും. ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത്. സമീക്ഷ യുകെ നാഷ്‌ണ‌ൽ ബാഡ്‌മിന്റൺ ടൂർണമെൻറിന്റെ റീജണൽ മത്സരങ്ങൾക്ക് നൽകിയ  പിന്തുണക്ക് യുകെ യിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളോടും പ്രത്യേകിച്ച് മത്സരിച്ച മുഴുവൻ ടീമുകൾക്കും  നന്ദി അറിയിക്കുന്നതായും ഒപ്പം തന്നെ ഗ്രാന്റ്ഫിനാലെ ഒരു വൻ വിജയമാക്കിത്തീർക്കുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ടൂർണമെന്റ് കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു. ദേശീയ ഫൈനലിസ്‌റ്റുകൾ കെറ്ററിംഗ്- ജൂവൽ & മെബിൾ, ഐസക്ക് & ജെയ്സൺ, നോബിൻ & ബിനു ഷെഫീൽഡ്- ജിജോ & മനു, ആബേൽ & അരുൺ, രാജേഷ് & പ്രവീൺ നോർത്താംപ്ടൺ- ഹാരി & ഗ്രിഗറി, ജോമേഷ് & ഷിജു, നിതിൻ & ഡാനി മാഞ്ചസ്റ്റർ- നാസ് & ഈഥൻ, ഡാനിയൽ & സെയിൻ, അനുമോൻ & ബാഗിയോ ഗ്ലൗസെസ്റ്റർ- വിമൽ & സതീഷ്, പ്രശാന്ത് & ജിനോ, ആരോൺ & മുഹമ്മദ് ഇപ്സ്വിച്ച്- ലെവിൻ & മാത്യു, സുദീപ് & ജോയൽ, ഷാജഹാൻ & മുഹമ്മദാലി ബെഡ്ഫോർഡ്- ജിൻസ് & ബെന്നറ്റ്, ജിനി & വിനൂപ്, റോബിൻ & ധനുഷ് കവൻട്രി-ജോബി & ജിസ്മോൻ, ആകാശ് & ഈശ്വർ, ധേരു & ഇമ്മാനുവൽ ബോസ്റ്റൺ- കെവിൻ & കെൻലി, ക്രിസ്റ്റി & ജെയ്‌സ് ബെൽഫാസ്റ്റ്- ശിവരാമൻ & ഉദിത്, ദുഷ്യന്ത് & ദേവ ഈസ്റ്റ് ഹാം- ഫെബിൻ & അബെ, ഫർഹാദ് & ഷാ എഡിൻബർഗ്- ഷിബു ജേക്കബ് & പ്രവീൺ, വിനോദ് & ജെറി Read on deshabhimani.com

Related News