സമീക്ഷ യുകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുന്നു



ലണ്ടന്‍> ലണ്ടൻ> യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുന്നു . സമീക്ഷ യുകെ യുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകൾ രണ്ട്‌മാസത്തോളം  നടത്തിയ ബിരിയാണി മേളയിലൂടെയും സംഭാവനയിലൂടെയും ഈ തുക കണ്ടെത്തിയത്. ഗ്ലോസ്റ്റെർഷെയർ,ബെൽഫാസ്റ്റ് ,ലണ്ടൻഡറി, കേറ്ററിംഗ്‌, കൊവെൻട്രി ,മാഞ്ചസ്റ്റർ ,ബ്രിസ്റ്റോൾ,നോർത്താംപ്ടൺ,പീറ്റർബറോ & ബോസ്റ്റൺ,ബിർമിങ്ഹാം,എക്സിറ്റർ,ബെഡ്ഫോർഡ് ,പൂൾ, വിഗാൻ, ഹീത്രോ സെൻട്രൽ,ഇപ്സ്വിച്,സാലിസ്ബറി,എഡിൻബറോ,ഇൻവെർനെസ്സ് ,ന്യൂകാസിൽ ഈസ്റ്റ് ഹാം, ഷെഫീൽഡ് എന്നീ ബ്രാഞ്ചുകളുടെ സജീവമായ പ്രവർത്തനങ്ങളെ സമീക്ഷ നാഷണൽ കമ്മറ്റി അഭിനന്ദിച്ചു. ഒരു പക്ഷെ ഇത്രയും വലിയ തുക യുകെയിൽ നിന്നും ആദ്യമായിട്ടായിരിക്കും CMDRF ലേക്ക് എത്തുന്നത്ത്, ഇതിൽ ഓരോ സമീക്ഷ പ്രവർത്തകനും അഭിമാനിക്കാം. ബ്രാഞ്ച് തലങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സമീക്ഷ യുകെ പ്രവർത്തകർക്കും അവരോടൊപ്പം കൈകോർത്ത നാടിനെ സ്നേഹിക്കുന്ന ഏവർക്കും സമീക്ഷ യുകെയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ്  സ്വപ്ന പ്രവീണും പറഞ്ഞു . യുകെ മലയാളികളുടെ സഹകരണം തുടര്‍ന്നും  അഭ്യർത്ഥിക്കുന്നന്നതായി അവര്‍ പറഞ്ഞു.   Read on deshabhimani.com

Related News