"അന്നമൂട്ടുന്നവർക്കു അന്നമേകാൻ സമീക്ഷ യുകെ "ക്യാമ്പയിൻ വൻവിജയം: 10 ദിവസം കൊണ്ടു സംഭരിച്ചത്‌ 10 ടൺ ഭക്ഷ്യോത്പന്നങ്ങൾ



ലണ്ടൻ> മോദി സർക്കാറിൻ്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ പൊരുതുന്ന കർഷകരുടെ സമരഭൂമിയിലേക്ക്‌ എത്തിയ്‌ക്കാൻ10 ടൺ ഭക്ഷ്യോത്പന്നങ്ങൾ സംഭരിച്ച്‌ യുകെയിലെ ഇടതുപക്ഷ സാംസ്‌ക്കാരിക സംഘടനയായ സമീക്ഷ യുകെ. ജനാധിപത്യത്തെ വിൽപ്പന ചരക്കാക്കി വൻകിടമുതലാളിമാർക്കു വിടുപണി ചെയ്യുന്ന മോദി സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുർഘടങ്ങളും അതിജീവിച്ചു കൊണ്ടു സമരം നടത്തുകയാണ് രാജ്യത്തിൻെറ ഉയിരായ കർഷകർ. ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സഹന സമരഭൂമിയിലേക്ക് ഐക്യദാർട്യത്തോടൊപ്പം നമ്മളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് കർഷകരെ സ്നേഹിക്കുന്ന ഓരോ ഭാരതീയന്റയും കർത്തവ്യമായി കണ്ടാണ് സമീക്ഷ യുകെ  ഈ ക്യാമ്പയിൻ തുടങ്ങിയതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. 10 ദിവസം കൊണ്ടാണ്‌ ഇത്രയും ഭക്ഷ്യധാന്യം സംഭരിച്ചത്‌.  രാജ്യത്തെ ഊട്ടുന്ന ഈ സമര ഭടന്മാർക്കു ഒരു ടൺ ഭക്ഷണ സാധനങ്ങളെങ്കിലുമെത്തിക്കുവാൻ സഹായം അഭ്യർത്ഥിച്ചാണ് യുകെയിലെ മലയാളി സമൂഹത്തെയും ഇതര ഇന്ത്യൻ സഹോദരങ്ങളെയും സമീക്ഷ  സമീപിച്ചത്‌.   ജനങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു, പത്തു ദിവസങ്ങൾ കൊണ്ട് ഒരു ടൺ എന്നത് 10 ടൺ ഭാഷ്യധാന്യത്തിലേക്കു എത്തിക്കാനായി-അവർ അറിയിച്ചു.   Read on deshabhimani.com

Related News