സമീക്ഷ യുകെക്ക്‌ പുതിയ നേതൃത്വം



  ലണ്ടൻ> യുകെയിലെ  ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ  സമീക്ഷ UK യുടെ അഞ്ചാം വാർഷികസമ്മേളനം ശനിയാഴ്ച നടന്നു . സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ MLAയുമായ കെ കെ ശൈലജ , സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എക്സ്സൈസ് മന്ത്രിയും ആയ എം ഗോവിന്ദൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.      23 ഓളം ബ്രാഞ്ചുകളിൽ നിന്നായി  110  പ്രതിനിധികൾ ഓൺലൈൻ ആയി പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, സാമ്പത്തിക റിപ്പോർട്ടിന്മേലും ചർച്ചകൾ നടന്നു. വിനോദ് കുമാർ  , ഇബ്രാഹിം വാക്കുളങ്ങര , സീമ സൈമൺ  എന്നിവർ  ചർച്ചകൾ നിയന്ത്രിച്ചു .  13  പ്രമേയങ്ങൾ അവതരിപ്പിച്ചു . ചർച്ചകൾക്ക് ശേഷം  നാഷ്ണൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡൻറ് സ്വപ്ന പ്രവീണും മറുപടിക നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി .അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു .ഇബ്രാഹിം വാക്കുളങ്ങര നന്ദിപറഞ്ഞു.   ഭാരവാഹികൾ:  പ്രസിഡൻറ് : ശ്രീകുമാർ ഉള്ളപ്പിള്ളിൽ,  വൈസ്പ്രസിഡൻറ്:    ഭാസ്കർ പുരയിൽ, സെക്രട്ടറി:  ദിനേശ്  വെള്ളാപ്പള്ളി,   ജോയിൻറ്  സെക്രട്ടറി:ചിഞ്ചു സണ്ണി, ട്രഷറർ: രാജി ഷാജി . സെക്രട്ടറിയേറ്റ്‌  മെമ്പർമാർ: ശ്രീജിത്ത് ജി,  ജോഷി ഇറക്കത്തിൽ,  ഉണ്ണികൃഷ്ണൻ ബാലൻ,  മോൻസി തൈക്കൂടൻ.   നാഷണൽ കമ്മറ്റി മെമ്പർമാർ: സ്വപ്ന പ്രവീൺ,  അർജ്ജുൻ രാജൻ,ബൈജു നാരായണൻ, രെഞ്ചു പിള്ളൈ,ദിലീപ് കുമാർ,  ബിപിൻ മാത്യു,  ജിജു നായർ, ടോജിൻ ജോസഫ് , മിഥുൻ സണ്ണി, നെൽസൺ പീറ്റർ, ജിജു സൈമൺ, ശ്രീകാന്ത് കൃഷ്ണൻ (IT Support)       Read on deshabhimani.com

Related News