സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന് പുതിയ നേതൃത്വം



ലണ്ടൻ> സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ  സമ്മേളനം ജനുവരി 2 ന് ചേർന്നു. ഷാജു സി  ബേബി അധ്യക്ഷനായി. സമീക്ഷ യുകെ നാഷണൽ  സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളിൽ ഉദ്‌ഘാടനം  ചെയ്‌തു. നാഷണൽ കമ്മറ്റി അംഗം ജോഷി കടലുണ്ടി  സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോർട്ടിങ്ങും, റിപ്പോർട്ടിന് മേലുള്ള ചർച്ചയും നടന്നു. തുടർന്ന്  പുതിയ ഭാരവാഹികളെ   തിരഞ്ഞെടുത്തു . ബ്രാഞ്ച് സെക്രെട്ടറി ആയി ഷാജു സി ബേബിയേയും, പ്രെസിഡന്റായി  അരുൺ കെ ബാബുവിനെയും , ട്രെഷറർ സ്ഥാനത്തേക്ക് സ്റ്റാൻലി യെയും,വൈസ് പ്രെസിഡന്റായി  ബാബു ഷഹനാസ് ,ജോയിന്റ് സെക്രെട്ടറി ആയി ലിജോ എന്നിവരെ  തിരഞ്ഞെടുത്തു. ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.  സമീക്ഷയുടെ പ്രവർത്തനം ഷെഫീൽഡ്  ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ വ്യപിപ്പിക്കാനും  തീരുമാനം എടുത്തു.   Read on deshabhimani.com

Related News