സമീക്ഷ യുകെ പ്രവാസി സംവാദ സദസ് നവംബർ 19ന്



ലണ്ടൻ> സമീക്ഷ യുകെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി  സംവാദ സദസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനിയാഴ്ച വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി 9.30ന്) ZOOM വഴിയാകും പരിപാടി സംഘടിപ്പിക്കുക. "നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും" എന്ന വിഷയത്തിലാണ് ചർച്ച. മുരുകൻ കാട്ടാക്കട, സന്ദീപാനന്ദഗിരി, ഫാ. ഡോ. മാത്യൂസ്  വാഴക്കുന്നം എന്നിവർ സംവാദത്തിന്  നേതൃത്വം വഹിക്കുന്നു.   നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നതിക്കും നവോത്ഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നാം നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും. Read on deshabhimani.com

Related News