ത്രിപുരയില്‍ ബിജെപി നടത്തുന്നത്‌ ഫാസിസ്‌റ്റ്‌ ആക്രമണം : സമീക്ഷ യുകെ



ലണ്ടൻ> ത്രിപുരയില്‍ സിപിഎം  പാർട്ടി ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ  വീടുകൾക്കും നേരെ, ബിജെപി ക്രിമിനലുകൾ നടത്തുന്ന ഭീകരമായ ആക്രമണത്തിൽ  ഇടതു പക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ  പ്രതിഷേധിച്ചു. ജനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടി ആണ് ത്രിപുരയിൽ  ബിജെപി നടത്തുന്നത് . മറ്റു പാർട്ടികളെയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം.   നൂറുകണക്കിന്‌ സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ്‌ കഴിഞ്ഞ ദിവസം പരിക്കേറ്റത്‌. ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും സിപിഐഎം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയിൽ മുക്കി കൊല്ലാനാണ്‌ ബിജെപി ശ്രമം.  ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളിൽനിന്നും പ്രതിഷേധം ഉയരണമെന്നും സമീക്ഷ യുകെ നാഷണൽ  കമ്മിറ്റിക്കുവേണ്ടി  ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു. Read on deshabhimani.com

Related News