സമീക്ഷ യുകെ ദേശീയ സമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു



ലണ്ടൻ> സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച നടന്ന സമ്മേളനത്തിന് തുടക്കംകുറിച്ച്   സമീക്ഷ നാഷണൽ പ്രസിഡന്റ്‌  ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളി സ്വാഗതം പറഞ്ഞു.   ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷനായി. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി എം വി ഗേവിന്ദൻ ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ്‌  ഭാസ്കർ പുരയിൽ അനുശോചന പ്രമേയവും സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി  പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള  ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സളനം അംഗീകരിച്ചു.  ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു. പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു. നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ്  ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് മോൻസി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.  നാഷണൽ സെക്രട്ടറിയേറ്റംഗം ജോഷി ഇറക്കത്തൽ നന്ദി പറഞ്ഞു. Read on deshabhimani.com

Related News