സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനം: എം വി ഗോവിന്ദന്‍ യുകെയില്‍ എത്തി



ലണ്ടണ്‍>  സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി  ഗോവിന്ദന്‍ മാസ്റ്ററും സംവിധായകന്‍  ആഷിഖ് അബുവും യുകെ യില്‍ എത്തി.  17 ന് ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ സമീക്ഷ യുകെ  നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ്  ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിഥികള്‍ക്ക്  വരവേല്‍പ്പ് നല്‍കി.  ഇന്ന് വൈകുന്നേരം 3 മണിക്ക് കാള്‍ മാര്‍ക്‌സിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ സ്മാരകത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വൈകീട്ട് 6 ന് സമീക്ഷ യുകെ  ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ - സംവാദ സദസ്സില്‍ അദ്ദേഹം പങ്കെടുക്കും.  20 ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നൂറ്റി അമ്പതോളം സഖാക്കള്‍ പങ്കെടുക്കും.  പൊതു സമ്മേളനം 21 നു ഉച്ചക്ക് 1.30 നു ആരംഭിക്കും. സമ്മേളനത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ യുകെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.  ആഷിക് അബു മുഖ്യാതിഥി ആയിരിക്കും. പൊതുസമ്മേളന വേദിയുടെ മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു. The Fleet - ICA, PE2 8DL   Read on deshabhimani.com

Related News