സമീക്ഷ യുകെ സമ്മേളനത്തിന്‌ ഒരുക്കങ്ങളായി



  ലണ്ടൻ> സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഒക്ടോബർ 4 ന് പൊതുസമ്മേളനവും 11 ന് പ്രതിനിധി സമ്മേളനവും വെബിനാർ ആയാണ് നടത്തുന്നത്. പൊതുസമ്മേളനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികരംഗത്തു അറിയപ്പെടുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ ആണ് യുകെ യിലെ മലയാളി സമൂഹത്തോട് സംവദിക്കുവാനായി സമീക്ഷ യുകെയുടെ വേദിയിലെത്തുന്നത് . യുകെ യിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ്  ജനറൽ സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ ,  എം സ്വരാജ് എംഎൽഎ,  നടൻ  ഹരീഷ് പേരടി , സുപ്രീം കോടതി അഭിഭാഷക ശ്രീമതി രശ്മിത രാമചന്ദ്രൻ  തുടങ്ങിയവരാണ്‌  പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. യുകെയിലെ മലയാളി പ്രവാസി സമൂഹത്തെ സമീക്ഷ യുകെ യുടെ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമീക്ഷ യുകെ ദേശിയ സമ്മേളനം വൻ വിജയം ആക്കുവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്നും ദേശിയ സെക്രട്ടറി സ . ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീൺ എന്നിവർ അഭ്യര്ഥിച്ചു Read on deshabhimani.com

Related News