സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനം ഒക്ടോബറിൽ



ലണ്ടൻ > യുകെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നാലാം വാർഷിക  സമ്മേളനം ഒക്ടോബറിൽ നടത്തുമെന്ന് സമീക്ഷ യുകെ ദേശിയ സമിതി അറിയിച്ചു . കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കരുതലുകൾ മുൻനിർത്തി വെബിനാർ ആയാണ്‌ സമ്മേളനം നടത്തുന്നത്.  ഒക്ടോബർ 4 നു നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാസാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും . കഴിഞ്ഞ ദേശിയ സമ്മേളനത്തിന് ശേഷം  നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുവാനുമുള്ള  പ്രതിനിധി സമ്മേളനം ഒക്ടോബര് 11നു നടക്കും. സമീക്ഷയുടെ പ്രാഥമിക ഘടകമായ ബ്രാഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 ഓളംപ്രതിനിധികൾ ആണ് പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളിൽ പങ്കെടുക്കുക . ദേശിയ സമ്മേളനത്തിന് മുന്നോടിയായി യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള സമീക്ഷ യുകെയുടെ  24 ബ്രാഞ്ചുകളുടെയും സമ്മേളനം സെപ്തംബര് മാസത്തിൽ പൂർത്തിയാക്കും. സമ്മേളനങ്ങളുടെ വിജയത്തിനായി  യുകെ യിലെ മലയാളി പ്രവാസിസമൂഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്നു  സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീൺ  എന്നിവർ  അഭ്യർത്ഥിച്ചു . Read on deshabhimani.com

Related News