റസിഡൻസ് വിസ കഴിഞ്ഞവർക്ക് മൂന്നുമാസം സൗജന്യമായി വിസ പുതുക്കാം



 അബുദാബി>  യുഎഇയിൽ താമസ വിസ കഴിഞ്ഞവർക്ക് അടുത്ത മൂന്നു മാസം വരെ പ്രത്യേക ഫീസില്ലാതെ വിസ പുതുക്കാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് യുഎഇ കാബിനറ്റ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.   മാർച്ച് ഒന്നിന്  കാലാവധി അവസാനിക്കുന്ന എല്ലാ റെസിഡൻസ് പെർമിറ്റുകളും ഇങ്ങനെ പുതുക്കാം. സർക്കാർ സംരംഭങ്ങൾ,  ജുഡീഷ്യൽ നടപടികൾ, ലൈസൻസിംഗ് പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും ഇതോടൊപ്പം ക്യാബിനറ്റ് പാസാക്കിയിട്ടുണ്ട്.  Read on deshabhimani.com

Related News