ഖലീല്‍ തങ്ങള്‍ക്ക് പൗരസ്വീകരണം



മനാമ >  ബഹ്‌റൈനിലെത്തിയ കേരള മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് ഐസിഎഫ് ആഭിമുഷ്യത്തില്‍ പാകിസ്ഥാന്‍ ക്ലബില്‍ പൗര സ്വീകരണം നല്‍കി.    ഹമദ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത സൗഹൃദ സംവാദമായ ബഹ്‌റൈന്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാനാണ്് അദ്ദേഹം ബഹ്‌റൈനില്‍ എത്തിയത്.    സ്വീകരണ സംഗമം അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് പ്രസിഡന്റ് കെസി സൈനുദ്ധീന്‍ സഖാഫി അധ്യക്ഷനായി. ഖലീല്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി.    സാമൂഹ്യ പ്രവര്‍ത്തകരായ റഫീഖ് അബ്ദുള്ള, ഗഫൂര്‍ കൈപമംഗലം എന്നിവര്‍ സംസാരിച്ചു.    ഖലീല്‍ തങ്ങളെ മെമെന്റോ നല്‍കി ആദരിച്ചു. എംസി അബ്ദുല്‍ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.               Read on deshabhimani.com

Related News