ലോകകപ്പ്: സൗജന്യ ബസ് സർവീസുമായി സൗദി; ഷട്ടിൽ വിമാന സർവീസുമായി കുവൈത്ത്‌



മനാമ> ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്നവർക്കായി സൗദിയിലും കുവൈത്തിലും വിപുലമായ ക്രമീകരണം. സൗദി സൗജന്യ ബസ് സർവീസും കുവൈത്ത് ഷട്ടിൽ വിമാന സർവീസുമാണ് ഏർപ്പെടുത്തുന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽനിന്ന്‌ ദിവസവും 55 സൗജന്യ ബസ് സർവീസ് ഏർപ്പെടുത്താനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും സർവീസ് ഉണ്ടാകും. ഇതിനു പുറമെ റിയാദ്, ജിദ്ദ, ദമാം എന്നീ വിമാനത്താവളംവഴി ഖത്തറിലേക്ക് പോകുന്നവർക്കായി 142 ബസ്‌ ഷട്ടിൽ സർവീസ് നടത്തും.  സേവനത്തിന്‌ ഗതാഗതമന്ത്രാലയം പുറത്തിറക്കിയ ആപ്‌ ഉപയോഗിക്കണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി എയർലൈനുകൾ പ്രത്യേക ഷട്ടിൽ സർവീസ് നടത്തും. 21ന് ആരാധകരുമായുള്ള ആദ്യ വിമാനം ഖത്തറിലേക്ക് പറക്കും. ഡിസംബർ 18 വരെ പ്രത്യേക സർവീസ് തുടരും. Read on deshabhimani.com

Related News