സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റയ്ന്‍ ഒഴിവാക്കി



മനാമ> ഖത്തര്‍ സന്ദര്‍ശകര്‍ക്ക് ഹോട്ടല്‍ ക്വാറന്റയ്ന്‍ ഒഴിവാക്കി. സന്ദര്‍ശകര്‍ യാത്രക്ക് മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം നാലിന് വൈകീട്ട് ആറിന് തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്നതും അവസാനിപ്പിച്ചു.ഖത്തര്‍ യാത്രക്ക് 48 മണിക്കൂറിനുളളിലെ പിസിആര്‍ നെഗറ്റീവ് ഫലമോ, 24 മണിക്കൂറിനിടെയുള്ള റാപിഡ് ആന്റിജന്‍ നെഗറ്റീവ് ഫലമോ ഹാജരാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ ഖത്തറില്‍ എത്തിയാല്‍ 24 മണിക്കൂറിനകം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. പരിശോധനയില്‍ പോസിറ്റീവാകുന്നവര്‍ ഒറ്റപ്പെടലിനും സമ്പര്‍ക്ക വിലക്കിനും വിധേയമാകണം. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഉള്‍പ്പെടെ ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും വരുന്നതിനുമുന്‍പും എത്തിയ ശേഷവും കോവിഡ് പരിശോധന തുടരും. ഖത്തറില്‍ ഹെല്‍ത്ത് സെന്ററിലോ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ മെഡിക്കല്‍ സെന്ററിലോയാണ് വന്ന ശേഷമുളള ടെസ്റ്റ് നടത്തേണ്ടത്. ലോക കപ്പ് ഫുട്‌ബോള്‍ പാശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം തടയാനായി ശക്തമായ യാത്രാ നിയന്ത്രണങ്ങളാണ് ഖത്തര്‍ പിന്‍തുടരുന്നത്. രാജ്യത്തെ പ്രതിദിന കേസുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിച്ചു. വ്യാഴാഴ്ച 567 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.   Read on deshabhimani.com

Related News