ലോകകപ്പ്: ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്



മനാമ> ലോകകപ്പ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ സന്ദർശക വിസയ്‌ക്ക് ഖത്തർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. നവംബർ ഒന്നുമുതൽ ഡിസംബർ 22 വരെ സന്ദർശകരുടെ രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോൾ. ലോകകപ്പിന് എത്തുന്ന കാണികൾക്ക് ഫാൻ ഐഡിയായ ഹയാ കാർഡ് വഴി നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കും. അവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാം.   Read on deshabhimani.com

Related News