പ്രവാസികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ബജറ്റ്: സംസ്‌കൃതി



ദോഹ: പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റിനെ ഖത്തര്‍ സംസ്‌കൃതി അഭിനന്ദിച്ചു.     പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലവില്‍ പ്രവാസികളായവര്‍ക്ക് 3,500 രൂപയും തിരിച്ചു വന്ന പ്രവാസികള്‍ക്ക് 3,000 രൂപയുമായാണ് ബജറ്റില്‍  വര്‍ധിപ്പിച്ചത്. പ്രവാസി സമാശ്വാസ പദ്ധതികള്‍ക്കായി 100 കോടി രൂപയാണ് വകയിരുത്തിയത്. അതിനാല്‍ തന്നെ പ്രവാസികള്‍ക്ക് ഈ ബജറ്റ് നല്‍കുന്ന ആത്മവിശ്വാസവും ആശ്വാസവും വളരെ വലുതാണ്.    സംസ്ഥാനത്തിന്റെ പൊതു വികസനത്തിന് സമാനതകളില്ലാത്ത പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഭാവി വികസന കുതിപ്പിന് കൃത്യമായ ദിശാബോധം ഈ ബജറ്റിലൂടെ ലക്ഷ്യം വെക്കുന്നു. പ്രവാസികള്‍ക്കൊപ്പം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനും ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും സംസ്‌കൃതി പത്രക്കുറിപ്പില്‍ പറഞ്ഞു.   Read on deshabhimani.com

Related News