സംസ്‌കൃതി ലോക വനിതാദിനം ആചരിച്ചു



ഖത്തർ> ഖത്തർ സംസ്കൃതി  ലോക വനിതാ ദിനം ആചരിച്ചു. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി  എൻ സുകന്യ മുഖ്യാതിഥിയായി. .സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന്റെ ഫലമായി സ്ത്രീകളുടെ ശാരീരിക അധ്വാനഭാരം കുറയുന്നുണ്ടെങ്കിലും കുടുംബത്തിലും സമൂഹത്തിലും അധികാര ഘടനയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കാര്യമായ മാറ്റങ്ങൾ ഇന്നും ഉണ്ടായിട്ടില്ലെന്ന്‌ സുകന്യ പറഞ്ഞു. സ്ത്രീകളുടെ അധ്വാനം കുറഞ്ഞ കൂലിക്കു ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടുന്ന ഇടങ്ങളിൽ പോലും സാധ്യമാകുന്നില്ല.  ലോകത്ത്‌ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ പ്രായോഗികമായ മാതൃകകൾ കാണിച്ചത് സോവിയറ്റ് യൂണിയനും ക്യൂബയും ഉൾപ്പടെയുള്ള സോഷ്യലിസ്റ് രാജ്യങ്ങളാണ്. ഗാർഹിക അധ്വാനത്തെ കൃത്യമായി സംബോധന ചെയ്തത്  ലെനിൻ ആണെന്നും അവർ ചൂണ്ടിക്കാട്ടി. പ്രഭാഷണത്തിന് ശേഷം സംസ്‌കൃതി കലാവിഭാഗം അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ,  സ്വജീവിതം കൊണ്ട് ജനമസ്സിൽ ഇടം നേടി മൺമറഞ്ഞുപോയ വനിതാ രത്നങ്ങളെ അടയാളപ്പെടുത്തിയ കാരിക്കേച്ചർ ഷോ, എന്നിവ അരങ്ങേറി. സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് അധ്യക്ഷയായ ചടങ്ങിൽ, ജോ. സെക്രട്ടറി ഇന്ദു സുരേഷ് സ്വാഗതവും മുൻ സെക്രട്ടറി അർച്ചന ഓമനകുട്ടൻ നന്ദിയും പറഞ്ഞു. ഇൻകാസ് വനിതാ വിഭാഗം സെക്രട്ടറി മഞ്ജുഷ സെക്രട്ടറി ആശംസകൾ നേർന്നു.. Read on deshabhimani.com

Related News