ഖസീം പ്രവാസി സംഘം, ഉനൈസ സനയ്യ സമ്മേളനം സമാപിച്ചു

പ്രസിഡന്റ് അനിൽ, സെക്രട്ടറി രാ​ഗേഷ്, ട്രഷറർ സുനിൽ


ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഉനൈസ സനയ്യ യൂണിറ്റ് സമ്മേളനം നടത്തി. ഉനൈസയിലെ ധീരജ് നഗറിൽ നടന്ന സമ്മേളനം കേന്ദ്രകമ്മറ്റി അംഗം അജി മണിയാർ ഉദ്ഘാടനം ചെയ്തു. ശിവകുമാർ കോന്നി അധ്യക്ഷനായിരുന്നു ലോറൻസ് ഗുരുവായൂർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായി അനിൽ കൊല്ലം (പ്രസിഡന്റ്), രാഗേഷ് ശൂരനാട് (സെക്രട്ടറി), സുനിൽ കണ്ണൂർ (ട്രഷറർ), ഷാനവാസ് (വൈ. പ്രസിഡന്റ്), ഷാജി പി എം (ജോ. സെക്രട്ടറി)  എന്നിവരെ തിരഞ്ഞെടുത്തു. സുനിൽ കണ്ണൂർ സ്വാഗതവും സുരേഷ് കൊല്ലം നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News