പുന്നപ്ര വയലാര്‍ അനുസ്മരണം



  മനാമ > ബഹ്‌റൈന്‍ നവകേരള പുന്നപ്ര വയലാര്‍ സമരത്തിന്റെ 75 വാര്‍ഷികത്തിന്റ സ്മരണ പുതുക്കി. മനാമ മേഖല കമ്മിറ്റി സൂമില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ സിപിഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പിവി സുരേഷ് ബാബു പ്രഭാഷണം നടത്തി. എഐഎസഫഎഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി നിമിഷ രാജുസംസാരിച്ചു. പുന്നപ്ര വയലാറും സ്വാതന്ത്ര്യ സമരവും തമ്മിലുള്ള ബന്ധവും പുന്നപ്ര വയലാറിന്റ സ്മരണകള്‍ പുതുക്കുന്നതില്‍ ഈ കാലഘട്ടത്തിന്റ ആവശ്യകതയും ചര്‍ച്ച ചെയ്തു. രജീഷ് പട്ടാഴി അധ്യക്ഷനായി. അസീസ് ഏഴംകുളം സ്വാഗതവും റെയ്‌സണ്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മുതല നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇടി ചന്ദ്രന്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധലികോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, നവകേരള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിതാ വേദി അംഗങ്ങള്‍, വിവിധ യൂണിറ്റില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.             Read on deshabhimani.com

Related News