കെട്ടിക്കിടക്കുന്ന ഐഡി കാർഡുകൾ ഉടൻ ശേഖരിക്കണമെന്ന് കുവൈത്ത് സിവിൽ ഇൻഫർമേഷൻ അതോറിറ്റി



കുവൈത്ത് സിറ്റി > 2 ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ പിഎസിഐ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാതെ കെട്ടിക്കിടക്കുന്നു. സ്വദേശികളും പ്രവാസികളും തങ്ങളുടെ സിവിൽ ഐഡി കാർഡുകൾ സെൽഫ് സർവീസ് കിയോസ്‌കിൽ നിന്ന് ഉടൻ ശേഖരിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അഭ്യർത്ഥിച്ചു. കാർഡുകൾ ശേഖരിക്കാത്തത് പുതിയ കാർഡുകൾ നൽകുന്നതിന് തടസമാകുന്നതായും അതോറിറ്റി അറിയിച്ചു. അൽ-ജഹ്‌റയിലും അൽ-അഹമ്മദിയിലുമുള്ള രണ്ട് ശാഖകളിലും പിഎസിഐ സെൽഫ് സർവീസ് കിയോസ്‌കിൽ ഡെലിവറിക്ക് തയ്യാറായ കാർഡുകളുടെ എണ്ണം 2,11,000 ആയി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ ക്ലെയിം ചെയ്യപ്പെടാത്ത  കാർഡുകൾ കുമിഞ്ഞുകൂടുന്നത് പുതിയ കാർഡുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് അധികൃതർ  ചൂണ്ടിക്കാട്ടി. നിലവിൽ പൗരന്മാർക്കും ആർട്ടിക്കിൾ 20 പ്രകാരമുള്ള റെസിഡൻസിക്കും 5 വയസിന് താഴെയുള്ള കുട്ടികൾക്കും കാർഡുകൾ നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. Read on deshabhimani.com

Related News