അൽ ഖർജിൽ അന്തരിച്ച കേളി പ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌ക‌രിച്ചു



അൽഖർജ് > കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗം കൊല്ലം കടവൂർ സ്വദേശി ചെറുകര ശ്രീനിവാസിൽ സി കെ രാജു (50) വിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 26 വർഷമായി അൽ ഹരീക്കിൽ മരപ്പണിക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ: ദീപ. മക്കൾ: വിദ്യാർഥികളായ ഗൗരി, നന്ദന. കേളിയെ അൽഹരിക്ക് പ്രദേശത്ത് കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ രാജു ഹരിക്ക് യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്നു. തുടർന്ന് അൽഖർജ് ഏരിയാ കമ്മറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മൂന്നു വർഷത്തിന്‌ ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. ഹരീക്കിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേളി ജീവകാരുണ്യ കമ്മറ്റി അൽഖർജ് ഏരിയാ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിപിൻ പശുപതി, ഹരീക് യൂണിറ്റ് സെക്രട്ടറി ഹംസ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ശ്രീലങ്കൻ എയർലൈൻസിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്‌ച‌ വൈകിട്ട്‌ സംസ്‌കരിച്ചു.   Read on deshabhimani.com

Related News