സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യ വിരുദ്ധം: ബഹ്‌റൈന്‍ പ്രതിഭ



മനാമ > കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന്  ബഹ്‌റൈന്‍ പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു.    സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി നിയമിതരായ  കേരളത്തിലെ സര്‍വ്വകലാശാലകളിലെ വൈസ്  ചാന്‍സിലര്‍മാരെ തല്‍സ്ഥാനത്തു നീക്കുമെന്നുള്ള തീരുമാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെയും നേട്ടത്തെയും  അട്ടിമറിക്കാനുള്ള സംഘടിത ശക്തികളുടെ  നീക്കത്തിന് ഗവര്‍ണര്‍ തന്നെ ചുക്കാന്‍ പിടിക്കുകയാണ് എന്നത് കൂടുതല്‍ വെളിവായിരിക്കുകയാണ്.   ഗവര്‍ണറുടെ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിയും  പ്രസിഡണ്ട് ജോയ് വെട്ടിയാടനും അറിയിച്ചു.             Read on deshabhimani.com

Related News