മഹാമാരിക്കാലത്തെ പ്രവാസം; കൂട്ടായ്മ ശ്രദ്ധേയമായി



മനാമ > ബഹ്‌റൈന്‍ പ്രതിഭ 28-ാം സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഒരുക്കിയ 'മഹാമാരിക്കാലത്തെ പ്രവാസം' എന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ ശ്രദ്ധേയമായി.    കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്താകമാനം ഭീതി പടര്‍ത്തിയ കൊറോണ കാലത്തിലൂടെ കടന്ന് പോകുന്ന  പ്രവാസി ലോകത്തിന്റെ നേര്‍ ചിത്രം നല്‍കാന്‍  ഈ കൂട്ടായ്മക്ക് സാധിച്ചു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഈ മഹാമാരിക്കാലത്ത് ജനതയെ ചേര്‍ത്ത് പിടിച്ചു സംരക്ഷിച്ച ബഹ്‌റൈന്‍ ഭരണാധികാരികളെ യോഗം പ്രശംസിച്ചു. പെറ്റമ്മയെ പോലെ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സ്‌നേഹമാണ് പോറ്റമ്മയായ ബഹ്‌റൈന്‍ നല്‍കുന്നതെന്ന സത്യം  സദസ്സ് ചൂണ്ടിക്കാട്ടി.    ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.  പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അദ്ധ്യക്ഷനായി. കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷണ പിള്ള, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്, ലോക കേരള സഭ അംഗം സിവി നാരായണന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. പ്രതിഭ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതവും പ്രസിഡണ്ട് കെഎം സതീഷ് നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News