പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) ഉദ്ഘാടനം ഒന്നിന്; ഡോ. തോമസ് ഐസക് പങ്കെടുക്കും



മനാമ > പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്ക് കെസിഎ ഹാളില്‍ നടക്കും. മുന്‍ മന്ത്രിയും പ്രസശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം 'കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടക്കുമെന്നും അവര്‍ അറിയിച്ചു.   പുരോഗമ വീക്ഷണമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മയാണ് പിപിഎഫ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, കമ്പനി എക്‌സിക്യുട്ടീവ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അധ്യാപകര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരാണ് കൂട്ടായ്മയുടെ ഭാഗമാകുന്നത്. പുരോഗമന ചിന്താഗതിക്കാരായ പ്രൊഫഷണലുകളുടെ വൈദഗ്ധ്യം ഒരുമിച്ച് കൊണ്ടുവരികയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നാടിന്റെ വികസനത്തിനായി നല്‍കുകയും ചെയ്യുക എന്നതാണ് പിപിഎഫിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വ്യത്യസ്തങ്ങളായ  പ്രൊഫഷണല്‍ മേഖലകളില്‍ നിന്നുള്ള വൈദഗ്ധ്യം സമാഹരിക്കാനും ഫലപ്രദമായ അക്കാദമിക് ഇവന്റുകളിലൂടെ അവ മെച്ചപ്പെടുത്താനും ശ്രമിക്കും. സന്തുലിതമായ ഒരു സാമൂഹിക വികസനം ഉറപ്പാക്കുന്നതിന് മെച്ചപ്പെടുത്തിയ വൈദഗ്ധ്യം സംഭാവന ചെയ്യാന്‍ ഫോറം ലക്ഷ്യമിടുന്നു.   കേരളത്തിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രൊഫഷണല്‍ വൈഗദ്ധ്യം കേരളത്തിന്റെ പാശ്ചാത്തല വികസനത്തിന് മുതല്‍ക്കൂട്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ പല കോണുകളിലും സമാനമായ കൂട്ടായ്മ രൂപം കൊള്ളുന്നുണ്ട. കേരളത്തില്‍ കേരള പ്രൊഫഷണല്‍ നെറ്റവര്‍ക്ക് (കെപിഎന്‍) എന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. പിപിഎഫിന്റെ സ്വാഗത സംഘം കഴിഞ്ഞ മെയ് 10 ന് പ്രശസ്ത ആര്‍ക്കിടെക്കും കെപിഎന്‍ പ്രസിഡന്റുമായ പത്മശ്രീ ജി ശങ്കറാണ് കഴിഞ്ഞ മെയ് 10ന് ഉദ്ഘാടനം ചെയ്തത്     ജൂലായ് ഒന്നിന് വൈകീട്ട് നടക്കുന്ന ഉദ്ഘാടനത്തിലേക്കും എല്ലാവരുടെയും പങ്കാളിത്തം ഭാരവാഹികള്‍ ക്ഷണിച്ചു. തുടര്‍ന്ന് നടക്കുന്ന പ്രഭാഷണവും സംവാദവും കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍  പ്രൊഫഷണലുകളുടെ സാധ്യതകള്‍ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന് മനസിലാക്കാന്‍ ഉതകുമെന്നും അവര്‍ അറിയിച്ചു.   വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഎ സലിം, സെക്രട്ടറി അഡ്വ. ശ്രീജിത് കൃഷ്ണന്‍, രക്ഷാധികാരി പികെ ഷാനവാസ്, ഭാരവാഹികളായ ഡോ. കൃഷ്ണ കുമാര്‍, റാം, റഫീഖ് അ്ബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.           Read on deshabhimani.com

Related News