ഓര്‍മ പ്രവര്‍ത്തനോദ്ഘാടനം മുന്‍ രാജ്യസഭാ അംഗം പി രാജീവ് നിര്‍വഹിച്ചു



യുഎഇ> യുഎഇ യിലെ സാംസ്‌കാരിക സംഘടനയായ ഓര്‍മയുടെ ഈ വര്‍ഷത്തെ  പ്രവര്‍ത്തനോദ്ഘാടനം സൂം മീറ്റിങ്ങിലൂടെ നടത്തി . മുന്‍ രാജ്യസഭാ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.  ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവും, അതില്‍ കേരളമെന്ന സംസ്ഥാനം എങ്ങിനെ ബദലായി മാറുന്നു എന്നതിനെ കുറിച്ചും  ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഓര്‍മ ജനറല്‍ സെക്രട്ടറി സജീവന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് അന്‍വര്‍ ഷാഹി അദ്ധ്യക്ഷനായി. കേരള വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, മുന്‍ കേരള വിദ്യാഭ്യാസ സംസാകരിക മന്ത്രി എം എ ബേബി, എം എല്‍ എ മാരായ ടി വി രാജേഷ്, അബ്ദുല്‍ കാദര്‍, മുന്‍ എം എല്‍ എ ഗോവിന്ദന്‍ മാസ്റ്റര്‍, ലോക കേരളാ സഭാ അംഗം എന്‍ കെ കുഞ്ഞഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.  ജോയിന്റ് സെക്രട്ടറി അനീഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഓര്‍മ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.   Read on deshabhimani.com

Related News