'ഓർമ'യുടെ രണ്ടാം ഘട്ട വിമാനം 500 ദിർഹം നിരക്കിൽ ജൂലായ് 4 ന്



ദുബായ്‌> ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യു എ ഇ യിലെ പ്രമുഖ സംസ്കാരിക കൂട്ടായ്മ ഓർമ യുടെ രണ്ടാം ഘട്ട വിമാനം ജൂലായ് നാലിന് പുറപ്പെടും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ 500 ദിർഹമാണ് രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തികച്ചും സൗജന്യമായി 183 യാത്രക്കാരെ നാട്ടിലെത്തിച്ചാണ് ഓർമ മാതൃകയായത്. ഇതിനെത്തുടർന്ന് പല സംഘടനകളും സൗജന്യ ചാർട്ടേഡ് സർവീസുകൾ നടത്താൻ തയാറായി മുന്നോട്ടുവന്നതായി ഓർമ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ആദ്യ വിമാനം പുറപ്പെട്ടപ്പോൾ തന്നെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച 'ഓർമ' വന്ദേ ഭാരത് സർവീസുകളുടെ നിരക്കിലായിരിക്കും ടിക്കറ്റ് തുക നിശ്ചയിക്കുക എന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹകരണം കൊണ്ടാണെന്നും ഓർമ എന്നും മലയാളി പ്രവാസികൾക്കൊപ്പമാണെന്നും പ്രവർത്തകർ വ്യക്തമാക്കി. Read on deshabhimani.com

Related News