യുഎഇയിൽ ഓർമയുടെ പ്രവർത്തനോദ്‌ഘാടനം



ദുബായ് >  യു എ ഇ യിലെ ഇടത് സാംസ്‌കാരിക സംഘടനയായ ഓർമയുടെ (ഓവർസീസ് മലയാളി അസോസിയേഷൻ ) 2022-2023 വർഷത്തെ പ്രവർത്താനോദ്‌ഘാടനം മലയാളത്തിന്റെ പ്രിയ കവിയും, നാടകകൃത്തും,നിയുക്ത കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി നിർവഹിച്ചു. മതേതരത്വത്തിന്റെ നാട്ടിൽ ഫാസിസം പിടി മുറുക്കുമ്പോൾ സ്വാതന്ത്ര്യം എന്ന സ്വപ്നം കാത്തു സൂക്ഷിക്കുവാനും ജനാധിപത്യത്തിന്റെ മുന്നണി പോരാളികളാകുവാനും ഓർമ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. സാംസ്‌കാരിക രംഗത്തും ജീവ കാരുണ്യ രംഗത്തും പെറ്റമ്മ നാട്ടിലെയും പോറ്റമ്മ നാട്ടിലെയും ഓർമയുടെ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.ലോക കേരള സഭ അംഗവും ഓർമ രക്ഷാധികാരിയുമായ NK കുഞ്ഞുമുഹമ്മദ്‌, ലോക കേരള സഭാംഗം അനിത ശ്രീകുമാർ,യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഷാർജ മാസിന്റെ  രക്ഷാധികാരിയുമായ അബ്ദുൽ ഹമീദ്, ഓർമ സെക്രട്ടറി സഫർ, ട്രഷറർ സാദിഖ്, ജോ ട്രെഷറർ ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ റിയാസ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി വിജിഷ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഓർമ കലാകാരൻമാർ അണിയിച്ചൊരുക്കിയ സംഗീത ശില്പം, നാടക ഗാനമേള, ശിങ്കാരി മേളം എന്നിവ അരങ്ങേറി. ഓർമ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജീവൻ ഇ. പി, പി പി അഷ്‌റഫ്‌, മോഹനൻ മോറാഴ, രാജേഷ് കെ കെ, മേഘ, സുനിൽ ആറാട്ട്കടവ്,സജേഷ് ദർമൽ തുടങ്ങിയവർ കലാപരിപാടിക്ക് നേതൃത്വം നൽകി.                       Read on deshabhimani.com

Related News