കായികതാരങ്ങൾക്ക്‌ നീതി വേണം: ഓർമ



ദുബായ് > രാജ്യത്തിനായി ലോക വേദികളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി രാജ്യത്തിന്റെ അന്തസുയർത്തിയ കായികതാരങ്ങളുടെ മാനത്തിനു വില പറയുന്ന തെമ്മാടികളെ തുറങ്കലിലടക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് 'ഓർമ' സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി നീതിക്കായി തെരുവിൽ പോരാടുന്ന കായിക  താരങ്ങളെ അപമാനിക്കുന്ന നിലപാടാണ് ഭരണകൂടവും അനുകൂലികളും എടുത്തു പോരുന്നത്. കായിക  രംഗത്തെ പ്രധാനപ്പെട്ട പദവികളിലിരിക്കുന്ന ഭരണാനുകൂലികൾ നീതിക്കായി കേഴുന്നവരെ അപമാനിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. പ്രവാസി ലോകത്തു നിന്ന് 'ഓർമ'യും കായിക താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നു. ഓർമ പറഞ്ഞു. സമരം നടത്തുന്ന കായികതാരങ്ങൾ നാടിനഭിമാനമാണെന്നും ഓർമ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News