സ്തനാർബുദ ബോധവത്കരണ മാസം: ഓർമ വനിതാ സംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു



കരാമ> ലോക ആരോഗ്യ സംഘടനയുടെ സ്തനാർബുദ ബോധവത്കരണ മാസമായ ഒക്ടോബർ മാസത്തോടനുബന്ധിച്ചു ഓർമ ആസ്റ്റർ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സഹകരണത്തോടെ വനിതാ സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി. ഒക്ടോബർ 30 ഞായറാഴ്ച രാവിലെ കരാമയിലെ കൊയ്‌ലാ ലോഞ്ച് ആൻഡ് കഫെയിൽ വെച്ച് നടന്ന ചടങ്ങ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഗ്രൂപ്പിലെ ഗൈനോക്കോളജിസ്റ് ഡോ. പ്രീത വിനോജ് സ്തനാർബുദ ബോധൽകരണ ക്ലാസ്സ് നടത്തി. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് കൂപ്പൺ നൽകി.  ചടങ്ങിൽ ഓർമ വനിത കൺവീനർ ലത അധ്യക്ഷത വഹിച്ചു. ഓർമ രക്ഷാധികാരികാരിയും ലോക കേരള സഭ അംഗവമായ എൻ കെ കുഞ്ഞുമുഹമ്മദ്, ലോക കേരള സഭാ അംഗം അനിത ശ്രീകുമാർ, ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, റിയാസ്‌ കൂത്തുപറമ്പ്‌ എന്നിവർ സംസാരിച്ചു.  ഓർമ വനിത ജോയിന്റ്‌ കൺവീനർ സുജിന ഷൈജേഷ്‌ സ്വാഗതവും അൽ കുസ് മേഖല കൺവീനർ ജ്യോതി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News