ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം നാലിന് ആരംഭിക്കും



മനാമ > നാടക പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍ സംഘടിപ്പിക്കുന്ന എല്‍എന്‍വി ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം നാലാം ഘട്ടം ഡിസംബര്‍ നാലിന് ആരംഭിക്കും.    ഒക്ടോബര്‍ 18ന് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തിലെ സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം എന്നീ  വിഭാഗങ്ങള്‍ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഈ മൂന്ന് വിഭാഗങ്ങളിലായി മുപ്പതോളം മത്സര ഇനങ്ങളില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. സര്‍ഗ്ഗോത്സവം പ്രശസ്ത കവി വീരാന്‍ കുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്.     വിപുലമായ ഗ്രാന്റ് ഫിനാലെ ഡിസംബറില്‍ നടക്കുമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും സംഘാടക സമിതി ചെയര്‍മാനുമായ പി എന്‍ മോഹന്‍ രാജ് അറിയിച്ചു. ബഹറിന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്റെ സഹകരണത്തോടെ നടക്കുന്ന യുവജനോത്സവം ജനുവരിയില്‍ അവസാനിക്കും.   Read on deshabhimani.com

Related News