യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു



ദുബായ് > ജിസിസി രാജ്യങ്ങളിൽ സൗദിക്ക് പിന്നാലെ യുഎഇയിലും അപകടകാരിയായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ സ്‌ത്രീയിലാണ് രോഗം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്ന ഇവരിൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമായിരുന്നില്ല. വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരേയും ഇവരുമായി സമ്പർക്കം പുലർത്തിയവരേയും ഐസലേഷനിലേക്ക് മാറ്റി.   Read on deshabhimani.com

Related News