യാത്രാവിലക്ക് പിന്‍വലിച്ച് ഒമാന്‍ ; വാക്‌സിൻ എടുത്തവർക്ക് പ്രവേശനം



മസ്‌ക്കറ്റ്‌> ഇന്ത്യയടക്കം 18 രാജ്യത്തിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്  പിന്‍വലിച്ച് ഒമാന്‍. അവധിക്ക് നാട്ടിലെത്തി വിലക്കുകാരണം തിരിച്ചുപോകാൻ പ്രയാസപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. രാജ്യത്ത് അം​ഗീകാരമുള്ള വാക്‌സിൻ സ്വീകരിച്ചവർക്ക് ഒന്നു മുതൽ പ്രവേശിക്കാം. ഇന്ത്യയിലെ കോവിഷീള്‍ഡ് വാക്സിന് അം​ഗീകാരമുണ്ട്. വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാകണം. 96 മണിക്കൂറിനിടെ നടത്തിയ പിസിആർ പരിശോധനയിൽ നെഗറ്റീവ് ഫലം ഉള്ളവരെ നിർബന്ധിത സമ്പർക്ക വിലക്കിൽനിന്ന് ഒഴിവാക്കി. സർട്ടിഫിക്കറ്റിൽ സാധുവായ ക്യൂആർ കോഡ് ഉണ്ടായിരിക്കണം. ടെസ്റ്റ് നടത്താത്തവർക്ക് സ്വന്തം ചെലവിൽ മസ്‌കത്ത് വിമാനത്താവളത്തിൽ പരിശോധനയുണ്ട്. ഫലം ലഭിക്കുംവരെ നിർബന്ധിത സമ്പർക്ക വിലക്ക് ഉണ്ടാകും. പോസിറ്റീവായവർ പത്ത് ദിവസം നിരീക്ഷണത്തിൽ കഴിയണം. ഏപ്രിലിലാണ്  ഇന്ത്യന്‍ യാത്രാ വിമാനങ്ങൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. Read on deshabhimani.com

Related News