പുതിയ കൊറോണവൈറസ്; നാല് കേസുകള്‍ സംശയിക്കുന്നതായി ഒമാന്‍



മസ്‌കത്ത്: ജനിതകമാറ്റം വന്ന കോവിഡ് ബാധ സംശയിക്കുന്ന നാല് കേസുകള്‍ ഒമാനില്‍ കണ്ടെത്തി. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരിലാണ് രോഗം സംശയിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജനിതകമാറ്റം വന്ന വൈറസ് തന്നെയാണോ ഇതെന്ന് കണ്ടെത്താന്‍ സംശയാസ്പദമായ കേസുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസ് കൊറോണവൈറസിനേക്കാള്‍ അപകടകരമാണെന്ന് ഇതുവരെ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫൈസര്‍ കോവിഡ് വാക്‌സന്റെ ആദ്യ ബാച്ച് ബുധനാഴ്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ബദര്‍ ബിന്‍ സെയ്ഫ് അല്‍ റവാഹി അറിയിച്ചു. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക. വാക്‌സിന്‍ വിതരണത്തിന് ദേശീയതല കര്‍മപദ്ധതി തയാറാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. അല്‍ റവാഹി വ്യക്തമാക്കി. മുന്‍നിര കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍, പ്രായമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.   Read on deshabhimani.com

Related News