ഒമാന്‍ ജനസംഖ്യയില്‍ പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്



മനാമ > ഒമാനിലെ ജനസംഖ്യയില്‍ വന്‍ കുറവ്. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ജനസംഖ്യയില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്‌ഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്‌തം‌ബര്‍ 12 വരെ ഒമാനിലെ ജനസംഖ്യ 44,11,756 ആണ്. ജനസംഖ്യയുടെ 63 ശതമാനവും ഒമാനികള്‍. 37 ശതമാനം പ്രവാസികള്‍. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്- 5,28,682. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍- 4,65,037.  പാകിസ്ഥാന്‍കാര്‍- 179,408. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ 2,15,000 അധികം പ്രവാസി തൊഴിലാളികള്‍ ഒമാന്‍ വിട്ടതാണ് ജനസംഖ്യയില്‍ കുറവ് വരാന്‍ കാരണം. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ 53,332 ല്‍ നിന്ന് 49,898 ആയി കുറഞ്ഞു, സ്വകാര്യ മേഖലയില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം 16,08,781 ല്‍ നിന്ന് 14,03,287 ആയി കുറഞ്ഞു. കോവിഡ് 19 മൂലം നിരവധി കമ്പനികള്‍ സ്വദേശികളെയും വിദേശികളെയും പിരിച്ചുവിട്ടിരുന്നു. കൂടാതെ, സ്വദേശിവല്‍ക്കരണം വര്‍ധിപ്പിച്ചതുമാണ് ജനസംഖ്യയിലെ ഇടിവിന് കാരണം. അടുത്തിടെ നിരവധി സ്വകാര്യമേഖല കമ്പനികളില്‍ നിന്ന് സ്വദേശികളെ പിരിച്ചുവിട്ടത് പരിശോധിക്കുന്നതായി തൊഴില്‍ മന്ത്രാലയം വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News