കാടാമ്പുഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു



അബുദാബി> അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ (അഡ്നോക്) ജോലിചെയ്യുന്ന മലപ്പുറം മാറാക്കര കാടാമ്പുഴ സ്വദേശി മുക്രിയൻ ശിഹാബുദ്ദീൻ (40) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ശിഹാബുദ്ദീൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ് ശിഹാബ്. മുക്രിയൻ യഹ്‌യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ, സിയാ ഫാത്തിമ, ഷിഹാൻ മുഹമ്മദ്. സഹോദരങ്ങൾ: നാസർ, നദീറ, ബുഷ്‌റ. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 12.55 നു എയർ ഇന്ത്യ എക്സ്പ്രസ് വഴി നാട്ടിലേയ്ക്ക് കൊണ്ടുപോകും. Read on deshabhimani.com

Related News