കന്യാകുമാരി സ്വദേശിയായ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

അജിത് സഹദേവൻ


റിയാദ്> എക്‌സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി  മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം സുമേഷി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ നാലു വർഷമായി അജിത് റിയാദിൽ ജോലി ചെയ്തുവരുകയായിരുന്നു. വിലവങ്കോട് മൂത്തോട്ട്കോണം സഹദേവൻ സുധ ദമ്പതികളുടെ മകനാണ്. ഭാര്യ: സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു.   Read on deshabhimani.com

Related News